കോഴിക്കോട്: എലത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു മരണം. എലത്തൂർ കോരപ്പുഴ പാലത്തിൽ വെച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അച്ഛനും മകനും മരിച്ചത്. വെസ്‌റ്റ്‌ഹിൽ ചുങ്കം പണിക്കർതൊടി അതുൽ (24), മകൻ അൻവിഖ് (2) എന്നിവരാണ് മരിച്ചത്. കെ മുരളീധരൻ എംപിയുടെ ഡ്രൈവറാണ് അതുൽ. ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം.
കോരപ്പുഴ പാലത്തിന് സമീപം ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അതുലിന്റെ ഭാര്യ മായ, മാതാവ്, കാർ യാത്രക്കാരായ സായന്ത്, സൗരവ്, അഭിമന്യൂ, സോനു എന്നിവരെയും പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. കാറിന്റെ മുൻവശവും തകർന്നിട്ടുണ്ട്.
Most Read: കൊല്ലം ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; കുത്തേറ്റ വനിതാ ഡോക്‌ടർ മരിച്ചു






































