തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്കും, 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മെയ് 15 മുതൽ 17 വരെ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആളുകൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Most Read: കർണാടകയിൽ കോൺഗ്രസിന് വമ്പിച്ച ഭൂരിപക്ഷം; സ്നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ









































