വയനാട്: വയനാട് കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞു ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷാണ് മരിച്ചത്. ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപമാണ് അപകടം നടന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ പശുവിന് പുല്ലുവെട്ടി കുട്ടത്തോണിയിൽ മടങ്ങുമ്പോഴായിരുന്നു അപകടം. നാല് പേരാണ് തോണിയിൽ ഉണ്ടായിരുന്നത്. മറ്റു മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.
Most Read: ഖുശ്ബുവിനെതിരായ അപകീർത്തി പരാമർശം; ശിവാജി കൃഷ്ണമൂർത്തി പാർട്ടിയിൽ നിന്ന് പുറത്ത്





































