തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വൈകുന്നു. ഇന്ന് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിലും ഇടനാടുകളിലുമാണ് കൂടുതൽ മഴ സാധ്യത. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, എറണാകുളം, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനിടെ, മഴ മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം പൊൻമുടി സംസ്ഥാന പാതയിലെ കല്ലാർ ഗോൾഡൻ വാലി കഴിഞ്ഞു വലിയ വാഹനങ്ങൾ പോകുന്നത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിരോധിച്ചു. മഴ, മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ചാണ് നിർദ്ദേശം.
Most Read: സാമ്പത്തിക തട്ടിപ്പുക്കേസ്; കെ സുധാകരന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും







































