സംസ്‌ഥാനത്ത്‌ കാലവർഷം വൈകുന്നു; എറണാകുളം മുതൽ കാസർഗോഡ് വരെ ഒറ്റപ്പെട്ട മഴ തുടരും

മഴ മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം പൊൻമുടി സംസ്‌ഥാന പാതയിലെ കല്ലാർ ഗോൾഡൻ വാലി കഴിഞ്ഞു വലിയ വാഹനങ്ങൾ പോകുന്നത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിരോധിച്ചു. മഴ, മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ചാണ് നിർദ്ദേശം.

By Trainee Reporter, Malabar News
heavy rain
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കാലവർഷം വൈകുന്നു. ഇന്ന് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിലും ഇടനാടുകളിലുമാണ് കൂടുതൽ മഴ സാധ്യത. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, എറണാകുളം, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. അതിനിടെ, മഴ മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം പൊൻമുടി സംസ്‌ഥാന പാതയിലെ കല്ലാർ ഗോൾഡൻ വാലി കഴിഞ്ഞു വലിയ വാഹനങ്ങൾ പോകുന്നത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിരോധിച്ചു. മഴ, മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ചാണ് നിർദ്ദേശം.

Most Read: സാമ്പത്തിക തട്ടിപ്പുക്കേസ്; കെ സുധാകരന്റെ മുൻ‌കൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE