കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുതിയ പുരയിൽ അനൂപിന്റെ മൃതദേഹമാണ് കൊയിലാണ്ടി ഹാർബറിനടുത്ത് കണ്ടെത്തിയത്. കൊയിലാണ്ടി ഹാർബറിനടുത്ത് ഉപ്പാലക്കൽ ക്ഷേത്രത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൽസ്യത്തൊഴിലാളിയാണ് അനൂപ്. വ്യാഴാഴ്‌ച കടലേറ്റത്തിനിടെയാണ് തോണിക്ക് സമീപം നിൽക്കുകയായിരുന്ന അനൂപിനെ കാണാതായത്. തുടർന്ന് മൽസ്യത്തൊഴിലാളികളും കടൽ റെസ്‌ക്യൂ ടീമും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കടൽ പ്രക്ഷുബ്‌ധമായതിനാൽ തിരച്ചിൽ നടത്താൻ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.
Most Read: മിഷൻ 2024ന് തുടക്കമിട്ട് ബിജെപി; പ്രധാനമന്ത്രി ഇന്ന് തെലങ്കാനയും രാജസ്‌ഥാനും സന്ദർശിക്കും






































