കണ്ണൂർ: കണ്ണൂർ പഴയങ്ങാടി പാലത്തിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മംഗലാപുരത്ത് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ടാങ്കർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസെത്തി വാതക ചോർച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചു. അമിത വേഗത്തിൽ കടന്നുവന്ന ലോറി ആദ്യം എതിരേവന്ന ഒരു ട്രാവലറിൽ ഇടിച്ചു. കോഴിക്കോട് ബന്ധുവീട്ടിൽ പോയി തിരിച്ചുവരികയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലാണ് ഇടിച്ചത്. പിന്നീട് രണ്ടു കാറുകളിൽ ഇടിച്ചതിന് ശേഷമാണ് ലോറി നിന്നത്.
അപകടത്തിൽ ട്രാവലറിൽ ഉണ്ടായിരുന്ന എട്ടുപേർക്കും ലോറി ഓടിച്ചിരുന്ന കൊല്ലം സ്വദേശി പ്രശാന്ത് കുമാറിനുമാണ് പരിക്കേറ്റത്. ഇവരെയെല്ലാം പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലോറിയുടെ വേഗത കണ്ടു പാലത്തിന് സമീപത്തേക്ക് മാറ്റുവാഹനങ്ങൾ പരമാവധി അടുപ്പിച്ചത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.
Most Read| ശരത് പവാറിന് തിരിച്ചടി; അജിത് പവാർ വിഭാഗം യഥാർഥ എൻസിപിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ







































