കൊച്ചി: വീണാ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി (കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ) സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി. കെഎസ്ഐഡിസിയിലെ എസ്എഫ്ഐഒ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നും, ഓർഡർ ഒന്നും തരാതെയാണ് പരിശോധന നടത്തുന്നതെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
എന്നാൽ, കെഎസ്ഐഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. രേഖകൾ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേയെന്ന് ചോദിച്ച കോടതി, എന്താണ് ഒളിച്ചുവെക്കാൻ ഉള്ളതെന്നും കെഎസ്ഐഡിസിയോട് ചോദിച്ചു. എന്തിനാണ് ഒരുപാട് ആശങ്കപ്പെടുന്നത്. ഒന്നും ഒളിക്കാനില്ലെങ്കിൽ പിന്നെന്തിന് അന്വേഷണത്തെ ഭയക്കണമെന്നും കോടതി ചോദിച്ചു.
ഇതോടെ ഹൈക്കോടതി ഹരജി തള്ളുകയായിരുന്നു. കേസ് വീണ്ടും 12ന് പരിഗണിക്കും. തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത് ഇന്ന് ഉച്ചയോടെയാണ് അന്വേഷണ സംഘം ഇവിടെയെത്തിയത്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്. വീണയുടെ കമ്പനിയായ സിഎംആർഎല്ലിൽ രണ്ടു ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലും പരിശോധന നടത്തുന്നത്.
വീണയുടെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. 13.4 ശതമാനം ഓഹരികളാണ് കെഎസ്ഐഡിസിക്കുള്ളത്. വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് കെഎസ്ഐഡിസി. സിഎംആർഎല്ലും കെഎസ്ഐഡിസിയുമായുള്ള ഇടപാടുകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ജനുവരി അവസാനമാണ് വീണയുടെ കമ്പനിയുടെ ദുരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒഎ ചുമതലപ്പെടുത്തിയത്.
Most Read| കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി