കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി പയ്യോളി സ്‌റ്റേഷനിൽ ട്രെയിൻ നിർത്താതെ പോയതിൽ പ്രതിഷേധവുമായി യാത്രക്കാർ. ആലപ്പി- കണ്ണൂർ എക്‌സ്‌പ്രസാണ് ഇന്നലെ രാത്രി പയ്യോളി സ്‌റ്റേഷനിൽ നിർത്താതെ പോയത്. രാത്രി 10.54 ഓടെ എത്തിയ ട്രെയിൻ നിർത്തിയത് പയ്യോളി സ്‌റ്റേഷൻ വിട്ട് രണ്ടുകിലോമീറ്റർ അകലെയുള്ള അയനിക്കാടാണ്.
കനത്ത മഴയായതിനാലും ട്രാക്കിന് സമീപം കാടായതിനാലും പലർക്കും ഇവിടെ ഇറങ്ങാൻ സാധിച്ചില്ല. പിന്നീട് വടകര സ്‌റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് യാത്രക്കാർക്ക് ഇറങ്ങാൻ സാധിച്ചത്. പയ്യോളിയിൽ ട്രെയിൻ കാത്തുനിന്നവർക്ക് കയറാനുമായില്ല. തുടർന്ന് യാത്രക്കാർ സ്‌റ്റേഷൻ മാസ്‌റ്ററുടെ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു.
തുടർന്ന് യാത്രക്കാർക്ക് റെയിൽവേ വാഹനസൗകര്യം ഏർപ്പെടുത്തി കൊടുത്തു. കനത്ത മഴ മൂലം പയ്യോളി സ്‌റ്റേഷന്റെ ബോർഡ് ലോക്കോ പൈലറ്റിന് കാണാൻ സാധിക്കാതിരുന്നതാണ് ട്രെയിൻ നിർത്താതിരുന്നതിന് കാരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. റെയിൽവേ കൺട്രോളിങ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം.
Most Read| സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്







































