പൊന്നാനിയിൽ മലമ്പനിയില്ല; പരിശോധനയിൽ ഗുരുതര പിഴവ്

വാ​ർ​ഡ് അ​ഞ്ചി​ലെ ഒ​രു വീ​ട്ടി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​ണ് മ​ല​മ്പ​നി​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് റി​പ്പോ​ർ​ട്ട് പുറത്തുവന്നിരുന്നത്. എന്നാൽ, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ഫലങ്ങൾ നെ​ഗ​റ്റി​വാണ്!

By Desk Writer, Malabar News
No malaria in Ponnani; Critical error in testing
Rep. Image | EM's Freepik | User ID: 140976548
Ajwa Travels

മലപ്പുറം: ജില്ലയിലെ പൊ​ന്നാ​നി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​ർ​ക്ക് മ​ല​മ്പ​നി സ്‌ഥി​രീ​ക​രി​ച്ചെ​ന്ന ആരോഗ്യവകുപ്പിന്റെ റി​പ്പോ​ർ​ട്ട് പൊ​ന്നാ​നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ലാ​ബ് പ​രി​ശോ​ധ​ന​യി​ൽ തെ​റ്റാ​യ വിവരം ന​ൽ​കി​യ​തി​നെ​ തുട​ർ​ന്നെ​ന്ന് തെ​ളി​ഞ്ഞു.

ഇ​രു​വ​രും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം നെ​ഗ​റ്റി​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പൊ​ന്നാ​നി ന​ഗ​ര​സ​ഭ വാ​ർ​ഡ് അ​ഞ്ചി​ലെ ഒ​രു വീ​ട്ടി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​ണ് മ​ല​മ്പ​നി​ഉണ്ടെന്ന് ആ​രോ​ഗ്യ​വ​കു​പ്പ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. ഈ ​മാ​സം 11ന് ​പ​നി ബാ​ധി​ച്ച് യു​വ​തി താ​ലൂ​ക്ക് ആശുപത്രിയിൽ എ​ത്തി​യ​പ്പോ​ഴാ​ണ് ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ല​മ്പ​നി പോ​സി​റ്റി​വെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി ശനിയാഴ്‌ച തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ലം തിങ്കളാഴ്‌ച ല​ഭി​ച്ച​പ്പോ​ഴാ​ണ് മ​ല​മ്പ​നി നെ​ഗ​റ്റി​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇതിനിടയിൽ വീ​ട്ടി​ലെ മ​റ്റൊ​രം​ഗ​ത്തി​നും പ​നി ബാ​ധി​ച്ച് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ന​ട​ത്തി​യ പരിശോധനയിലും മ​ല​മ്പ​നി ക​ണ്ടെ​ത്തി. ഇ​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ൾ റിസൽട്ട് നെ​ഗ​റ്റി​വാ​യി.

താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ലാ​ബി​ൽ​നി​ന്നു​ള്ള വീഴ്ച്ചമൂലം ​മൂ​ലം ഒരാഴ്‌ചയോളമാണ് യു​വ​തി മെ​ഡി​ക്ക​ൽ കോളെജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്. മ​ല​മ്പ​നി​യു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​ന്നാ​നി കേ​ന്ദ്രീ​ക​രി​ച്ച് ദി​വ​സ​ങ്ങ​ളോ​ളം പ​രി​ശോ​ധ​ന​യും മ​റ്റും ന​ട​ത്തി. ഇ​ല്ലാ​ത്ത മ​ല​മ്പ​നി​യു​ടെ പേ​രി​ൽ കു​ടും​ബ​ത്തി​ന് വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും മാ​ന​സി​ക സ​മ്മ​ർ​ദ​വു​മാ​ണ് അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ത്.

HEALTH | വിഷാദവും ആത്‍മഹത്യാ ചിന്തകളും ശാസ്‌ത്ര വിദ്യാർഥികളിൽ വർധിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE