തിരുവനന്തപുരം: പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിൽ വൻ തീപിടിത്തം. രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും (35) മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന ന്യൂ ഇന്ത്യ ഇൻഷൂറൻസ് ഓഫീസിലാണ് ഇന്ന് ഉച്ചയോടെ തീപിടിത്തമുണ്ടായത്. ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. മുകൾ നിലയിൽ പ്രവർത്തിച്ച ഇൻഷൂറൻസ് ഓഫീസ് പൂർണമായി കത്തിനശിച്ചു. കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു മരിച്ച വൈഷ്ണ.
മരിച്ച രണ്ടാമത്തെ സ്ത്രീ ഇൻഷൂറൻസ് ഇടപാടുകൾക്കായി വന്നതാണോ എന്നാണ് സംശയിക്കുന്നത്. തീ പടരുന്നത് കണ്ട് ഇരുവരും പിന്നിലെ വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നഗരമധ്യത്തിൽ കടകൾക്ക് മുകൾ നിലയിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
Most Read| മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും കേട്ടു, സത്യസന്ധമായ അന്വേഷണം നടക്കും; അൻവർ