സൗദിയിൽ നിന്ന് ബഹിരാകാശയാത്ര; റയ്‌യാന ബർനാവിക്ക് വേൾഡ് റെക്കോർഡ്

ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിതയെന്ന അംഗീകാരമാണ് റയ്‌യാന ബർനാവിയെ തേടിയെത്തിയത്.

By Senior Reporter, Malabar News
Rayyanah Barnavi
Ajwa Travels

റിയാദ്: കർശനമായ മത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് പോയ റയ്‌യാന ബർനാവിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിതയെന്ന അംഗീകാരമാണ് റയ്‌യാന ബർനാവിയെ തേടിയെത്തിയത്.

2023 മേയ് 21നാണ് AX-2 ബഹിരാകാശ ദൗത്യത്തിലെ ജീവനക്കാരുടെ ഇടയിലെ സൗദി പുരുഷ ബഹിരാകാശ സഞ്ചാരി അലി അൽ ഖർനിക്കൊപ്പമാണ് റയ്‌യാന ബർനാവി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തിയത്. സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പേസിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് റയ്‌യാനയും അലി അൽ ഖർനിയും സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകത്തിൽ ബഹിരാകാശത്തേക്ക് യാത്ര നടത്തിയത്.

ബയോമെഡിക്കൽ സയൻസസിലെ ഗവേഷകയാണ് 34– കാരിയായ റയ്‌യാന ബർനാവി. തന്റെ കരിയർ കാൻസർ സ്‌റ്റെം സെല്ലുകളുടെ മേഖലകളിലെ ശാസ്‌ത്ര ഗവേഷണത്തിനും വികസനത്തിനുമായി സമർപ്പിച്ചു. കിങ് ഫൈസൽ സ്‌പെഷ്യലിസ്‌റ്റ് ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ചേർന്നുകൊണ്ടാണ് ബർനാവിയുടെ ഔദ്യോഗിക ജീവിതത്തിന് തുടക്കം.

ന്യൂസിലൻഡിലെ ഒട്ടാഗോ സർവകലാശാലയിൽ നിന്ന് ജനിതക എൻജിനിയറിങ്ങിലും ടിഷ്യു വികസനത്തിലും ബിരുദവും അൽഫൈസൽ സർവകലാശാലയിൽ നിന്ന് ബയോമെഡിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. എട്ട് ദിവസം നീണ്ടുനിന്ന ബഹിരാകാശ യാത്ര ദൗത്യത്തിനിടെ രോഗപ്രതിരോധ കോശങ്ങളുടെ പ്രതികരണവും ജൈവ പ്രക്രിയകകളിൽ മൈക്രോ ഗ്രാവിറ്റിയുടെ സ്വാധീനവും പഠിക്കുന്നത് ഉൾപ്പടെ നിരവധി ശാസ്‌ത്രീയ പരീക്ഷണങ്ങളും ബർനാവി നടത്തി.

ഈ പരീക്ഷണങ്ങൾ ആഗോളതലത്തിൽ സൗദിയുടെ ശാസ്‌ത്രീയ പങ്ക് വർധിപ്പിക്കുന്നതിന് സംഭാവന നൽകി. മനുഷ്യരാശിയെ സേവിക്കുന്ന ശാസ്‌ത്ര കണ്ടെത്തലുകളുടെ ഒരു പുതിയ ഘട്ടം അറിയിച്ചു. യാത്രയിൽ ബർനാവി നടത്തിയ സ്‌റ്റെം സെല്ലുകളുടെയും സ്‌തനാർബുദത്തിന്റെയും പഠനവുമായി ബന്ധപ്പെട്ട മെഡിക്കൽ പരീക്ഷണങ്ങളും മറ്റും ബഹിരാകാശ നൂതന ശാസ്‌ത്ര ഗവേഷണ മേഖലയിൽ സൗദി വഹിച്ച പങ്കിനെ സ്‌ഥിരീകരിക്കുന്നതാണ്.

Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE