ഓഫീസ് സമയത്ത് കൂട്ടായ്‌മകൾക്ക് വിലക്ക്; സർക്കാർ ഉത്തരവ്

ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസം സൃഷ്‌ടിക്കുന്ന നിലയിൽ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്‌ഥാനത്തിലുള്ള കൂട്ടായ്‌മകളും ഉണ്ടാകുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്.

By Senior Reporter, Malabar News
Kerala Govt New Order
Representational Image
Ajwa Travels

തിരുവനന്തപുരം: സർക്കാർ ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസം സൃഷ്‌ടിക്കുന്ന നിലയിൽ ജീവനക്കാരുടെ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്‌ഥാനത്തിൽ കൂട്ടായ്‌മകളും രൂപീകരിക്കുന്നത് വിലക്കി ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കാര വകുപ്പ് വിജ്‌ഞാപനമിറക്കി.

ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്കും അനുസൃതമല്ലാതെ, ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസം സൃഷ്‌ടിക്കുന്ന നിലയിൽ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്‌ഥാനത്തിലുള്ള കൂട്ടായ്‌മകളും ഉണ്ടാകുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്.

അത് ഒഴിവാക്കേണ്ടതാണെന്ന് കർശന നിർദ്ദേശം നൽകുന്നു. ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണെന്നും ഉദ്യോഗസ്‌ഥ ഭരണ പരിഷ്‌കാര വകുപ്പിന് വേണ്ടി സ്‌പെഷ്യൽ സെക്രട്ടറി എൻ മാധവൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE