തോൽ‌വിയിൽ തളർത്താൻ നോക്കണ്ട, സരിനെ സിപിഎം സംരക്ഷിക്കും; എകെ ബാലൻ

വർഗീയ ശക്‌തികളുടെ വഴിവിട്ട സഹായം യുഡിഎഫ് നേടി. നയത്തിൽ നിന്ന് മാറാൻ എൽഡിഎഫിനോ സിപിഎമ്മിനോ കഴിയില്ല. അതുകൊണ്ടാണ് മൂന്നാം സ്‌ഥാനത്ത്‌ ആയത്. രണ്ടാം സ്‌ഥാനത്തേക്കുള്ള വരവിന്റെ നല്ല സൂചനയായി തിരഞ്ഞെടുപ്പ് ഫലത്തെ കാണാമെന്നും എകെ ബാലൻ പറഞ്ഞു.

By Senior Reporter, Malabar News
AK-Balan
Ajwa Travels

പാലക്കാട്: പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോവുകയാണ്. തോൽ‌വിയിൽ സരിനെ തളർത്താനാവില്ലെന്നും എകെ ബാലൻ പറഞ്ഞു.

സരിൻ ഇഫക്‌ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്റെ കഴിവ് നന്നായി അറിയാവുന്നവരാണ്. സരിനെ സിപിഎം പൂർണമായും സംരക്ഷിക്കും. പോളിങ് ശതമാനം കുറഞ്ഞിട്ടും പാർട്ടിയുടെ അടിസ്‌ഥാന വോട്ട് നഷ്‌ടമായില്ലെന്നും ബാലൻ പറഞ്ഞു.

വർഗീയ ശക്‌തികളുടെ വഴിവിട്ട സഹായം യുഡിഎഫ് നേടി. നയത്തിൽ നിന്ന് മാറാൻ എൽഡിഎഫിനോ സിപിഎമ്മിനോ കഴിയില്ല. അതുകൊണ്ടാണ് മൂന്നാം സ്‌ഥാനത്ത്‌ ആയത്. രണ്ടാം സ്‌ഥാനത്തേക്കുള്ള വരവിന്റെ നല്ല സൂചനയായി തിരഞ്ഞെടുപ്പ് ഫലത്തെ കാണാമെന്നും എകെ ബാലൻ പറഞ്ഞു.

വടകര ഡീലേന്ന് നേരത്തെ പറഞ്ഞതാണ്. അതിന്റെ തുടർച്ചയാണ് പാലക്കാട്ട് നടന്നത്. സരിൻ നൽകിയ മുന്നറിയിപ്പ് ഇക്കാര്യത്തിൽ പൂർണമായി ശരിയായി. ചരിത്രത്തിലാദ്യമായാണ് ആർഎസ്എസ് പ്രവർത്തകൻ യുഡിഎഫിൽ നിന്ന് പ്രവർത്തിച്ചത്. യുഡിഎഫ് ആർഎസ്എസ് പാലം ആയിരുന്നു സന്ദീപ് വാര്യർ എന്നും ബാലൻ ആരോപിച്ചു.

Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE