Mon, Jan 13, 2025
19 C
Dubai
Home Tags Kerala By Election 2024

Tag: Kerala By Election 2024

ദൈവനാമത്തിൽ രാഹുൽ, സഗൗരവം പ്രദീപ്; എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭയിൽ നിന്ന് വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ നിന്ന് വിജയിച്ച യുആർ പ്രദീപും എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു. നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സ്‌പീക്കർ...

പരസ്യ പ്രസ്‌താവനകൾ പാടില്ല, അച്ചടക്ക ലംഘനമാകും’; കേരള ബിജെപിയോട് കേന്ദ്രം

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്‌ഥാന ബിജെപിയിൽ ഉയർന്നുവന്ന ആക്ഷേപങ്ങളിലും തമ്മിലടിയിലും ഇടപെട്ട് കേന്ദ്ര നേതൃത്വം. പരസ്യ പ്രസ്‌താവനകൾ പാടില്ലെന്നും, പരസ്യ പ്രസ്‌താവന നടത്തിയാൽ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നുമാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. പ്രശ്‌ന...

സ്‌ഥാനാർഥി നിർണയം കൂട്ടായ തീരുമാനം, സ്‌ഥാനമാറ്റം നേതൃത്വം പറയുന്നപോലെ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട് സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌ഥാനാർഥിയായി സി കൃഷ്‌ണകുമാറിനെ നിർണയിച്ചത് താൻ ഒറ്റയ്‌ക്കല്ലെന്നും പാർട്ടിയിലെ എല്ലാവരും ചർച്ച ചെയ്‌ത്‌...

പാലക്കാട് തോൽ‌വിയിൽ സുരേന്ദ്രന് സ്‌ഥാനം തെറിക്കുമോ? ബിജെപി നേതൃയോഗം മറ്റന്നാൾ

തിരുവനന്തപുരം: പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ബിജെപി നേതൃയോഗം മറ്റന്നാൾ ചേരും. എറണാകുളത്താണ് യോഗം. പാലക്കാട്ടെ തോൽവിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുന്ന പശ്‌ചാത്തലത്തിൽ...

തോൽ‌വിയിൽ തളർത്താൻ നോക്കണ്ട, സരിനെ സിപിഎം സംരക്ഷിക്കും; എകെ ബാലൻ

പാലക്കാട്: പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോവുകയാണ്. തോൽ‌വിയിൽ സരിനെ തളർത്താനാവില്ലെന്നും എകെ ബാലൻ പറഞ്ഞു. സരിൻ ഇഫക്‌ട്...

പ്രിയങ്കയുടെ സത്യപ്രതിജ്‌ഞ നാളെ; പാർലമെന്റിൽ ആദ്യം ഉന്നയിക്കുക വയനാട് ഉരുൾപൊട്ടൽ

ന്യൂഡെൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം ചേരുക. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വഖഫ് നിയമഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്...

സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്ന ഫലം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്‌ക്ക് എടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാതിപത്യ മുന്നണിക്ക് തിളക്കമുള്ള വിജയം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ തിരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം...

ചെങ്കൊടിയേന്തി ചേലക്കര, പാലക്കാട് കോട്ട കാത്ത് രാഹുൽ; നാലുലക്ഷം പിന്നിട്ട് പ്രിയങ്കയുടെ ലീഡ്

തിരുവനന്തപുരം: പ്രതീക്ഷകൾക്കും ഊഹാപോഹങ്ങൾക്കും പര്യവസാനം. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയം ഉറപ്പിച്ചു. രാഹുലിന് നിലവിൽ 18,840 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് നാല് ലക്ഷം പിന്നിട്ടു....
- Advertisement -