മലപ്പുറം: സംസ്‌ഥാനത്ത് മാസപ്പിറവി ദൃശ്യമായി. കേരളത്തിൽ നാളെ റമദാൻ വ്രതാരംഭത്തിന് തുടക്കമാകും. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്‌ഥാനത്തിൽ നാളെ റമദാൻ ഒന്നാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി ഖാസിമാർ അറിയിച്ചു. ഒമാൻ ഉൾപ്പടെയുള്ള ഗൾഫ് നാടുകളിൽ ഇന്ന് റമദാൻ വ്രതം ആംഭിച്ചിരുന്നു. ഇനി ആൽമസംസ്‌കരണത്തിന്റെയും ശുദ്ധീകരണത്തിന്റെയും നാളുകളാണ്. വിശ്വാസി കൂട്ടായ്‌മയുടെയും ഇഫ്‌താർ സംഗമങ്ങളുടെയും സാമൂഹിക ഒത്തുചേരലിന്റെയും സൗഹാർദകാലം കൂടിയാണ് റമദാൻ.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ







































