തട്ടിപ്പ്; ഇന്ത്യയിലെ 2.9 ദശലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്‌ത്‌ ഗൂഗിൾ

ആഗോളതലത്തിൽ 39.2 ദശലക്ഷത്തിലധികം പരസ്യദാതാക്കളുടെ അക്കൗണ്ടുകളും 500 കോടി പരസ്യങ്ങളും താൽക്കാലികമായി നീക്കം ചെയ്‌തു.

By Senior Reporter, Malabar News
Google
Ajwa Travels

ന്യൂഡെൽഹി: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പരസ്യദാതാക്കളുടെ അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഗൂഗിൾ. 2024ൽ ഇന്ത്യയിൽ ഇത്തരത്തിലുള്ള 2.9 ദശലക്ഷം അക്കൗണ്ടുകളും 247.4 ദശലക്ഷം പരസ്യങ്ങളും താൽക്കാലികമായി നീക്കം ചെയ്‌തതായി ഗൂഗിൾ അറിയിച്ചു.

ആഗോളതലത്തിൽ 39.2 ദശലക്ഷത്തിലധികം പരസ്യദാതാക്കളുടെ അക്കൗണ്ടുകളും 500 കോടി പരസ്യങ്ങളും താൽക്കാലികമായി നീക്കം ചെയ്‌തു. ഗൂഗിൾ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഗൂഗിൾ കൊണ്ടുവന്ന അമ്പതിലധികം മാറ്റങ്ങൾ വഴി നിയമവിരുദ്ധമായ പണമിടപാട് പോലുള്ള തട്ടിപ്പുകൾ പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, എഐ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പ് ഉൾപ്പടെയുള്ളവ പ്രതിരോധിക്കാൻ കമ്പനി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി നൂറിലധികം വരുന്ന വിദ്ഗധരുടെ ഒരു സംഘം പ്രവർത്തിക്കുന്നതായും ഗൂഗിൾ അറിയിച്ചു. ഇവരുടെ പ്രവർത്തന ഫലമായി 700,000ലധികം പരസ്യദാതാക്കളുടെ അക്കൗണ്ടുകൾ സ്‌ഥിരമായി നിരോധിച്ചു. ഇതുവഴി തട്ടിപ്പുകളിൽ 90% കുറവ് വരുത്താൻ കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.

Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE