ബോളിവുഡ് സംവിധായകന്റെ പരാതി; ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ കേസ്

By Staff Reporter, Malabar News
google-ceo-sundar-pichai
സുന്ദർ പിച്ചൈ
Ajwa Travels

മുംബൈ: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയ്‌ക്കും മറ്റ് അഞ്ച് പേർക്കുമെതിരെ പകർപ്പവകാശ ലംഘനത്തിന് കേസെടുത്ത് മുംബൈ പോലീസ്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ സുനീൽ ദർശൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ‘ഏക് ഹസീന തി ഏക് ദീവാന താ’ എന്ന തന്റെ സിനിമ അനധികൃതമായി യൂട്യൂബിൽ അപ്ളോഡ് ചെയ്‌തെന്ന് കാണിച്ചാണ് സുനീൽ ദർശൻ പരാതി നൽകിയത്.

2017ൽ പുറത്തിറങ്ങിയ ഈ ചിത്രം ഗൂഗിളിന്റെ ഉടമസ്‌ഥതയിലുള്ള യൂട്യൂബിൽ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. വിഷയം ചൂണ്ടിക്കാട്ടി ഗൂഗിളിന് ഇ-മെയിൽ അയച്ചിരുന്നെന്നും അവരിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്നും സുനീൽ വ്യക്‌തമാക്കുന്നു. തുടർന്ന് പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി സംവിധായകൻ മുംബൈ പോലീസിൽ പരാതി നൽകുകയായിരുന്നു.

അവരുടെ സാങ്കേതിക വിദ്യയോട് എനിക്ക് വളരെ അധികം ബഹുമാനമുണ്ട്. പക്ഷേ എന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടു. വിഷയം അവരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള എന്റെ ആദ്യപടിയാണ് ഈ പരാതി; സുനീൽ പറയുന്നു. 1957ലെ പകർപ്പവകാശ ലംഘന നിയമത്തിലെ 51, 63, 69 വകുപ്പുകൾ പ്രകാരമാണ് സുന്ദർ പിച്ചൈക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

Read Also: ഫോണുകൾ ഹാജരാക്കാനാവില്ല; ക്രൈം ബ്രാഞ്ചിന് ദിലീപിന്റെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE