കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണു; 3 ഇതര സംസ്‌ഥാന തൊഴിലാളികൾ മരിച്ചു

ബംഗാൾ സ്വദേശികളായ രാഹുൽ (19), രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
Kodakara Building Collapse
ഇടിഞ്ഞുവീണ കെട്ടിടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു (Image Courtesy: Kerala Kaumudi online)

കൊടകര: തൃശൂർ കൊടകരയിൽ പഴയകെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികൾ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ (19), രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം.

ഇതര സംസ്‌ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകർന്നുവീണത്. കൊടകര ടൗണിൽ തന്നെയാണ് കെട്ടിടം പ്രവർത്തിച്ചിരുന്നത്. ചെങ്കല്ലുകൊണ്ട് നിർമിച്ച കെട്ടിടം കനത്ത മഴയിൽ തകർന്നു വീഴുകയായിരുന്നു.

പത്തുപേരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇവർ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് 40 വർഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ താഴത്തെ നിലയാണ് തകർന്നത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ തുടങ്ങിയത്. പിന്നീട് ജെസിബി എത്തിച്ചു കെട്ടിടാവശിഷ്‌ടങ്ങളൊക്കെ നീക്കി തിരച്ചിൽ നടത്തുകയായിരുന്നു.

Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE