ഇരുനില വീടിന്റെ ഭിത്തി ഇടിഞ്ഞു; 13കാരന് ദാരുണാന്ത്യം, വയോധികന് പരിക്ക്

By News Desk, Malabar News
Ajwa Travels

കൊച്ചി: പെരുമ്പാവൂരിൽ കീഴില്ലം സൗത്ത് പരുത്തിവേലിപ്പടിയിൽ ഇരുനില വീടിന്റെ താഴത്തെ നിലയുടെ ഭിത്തി ഇടിഞ്ഞു താഴ്‌ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി മരിച്ചു. കൂടെയുണ്ടായിരുന്ന മുത്തച്ഛൻ കാവിൽതോട്ടം മനയിൽ നാരായണൻ നമ്പൂതിരിക്ക് ഗുരുതരമായി പരിക്കേറ്റു. ചെറുമകൻ ഹരിനാരായണൻ (13) ആണ് മരിച്ചത്.

പരിക്കേറ്റ മുത്തച്ഛൻ ഗുരുതര പരുക്കുകളോടെ ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. കുട്ടിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നു രാവിലെ ആറരയോടെ ആയിരുന്നു സംഭവം.

അപകട സമയത്ത് മുത്തച്ഛനും ചെറുമകനും മാത്രമാണു താഴത്തെ നിലയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരിൽ ഒരാൾ മുകളിലെ നിലയിലും ബാക്കിയുള്ളവർ പുറത്തുമായിരുന്നു. വലിയ ശബ്‌ദത്തോടെ വീട് ഇടിഞ്ഞു വീഴുന്ന ശബ്‌ദം കേട്ടതായി സമീപവാസികൾ പറയുന്നു.

അപകടമുണ്ടായതോടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്നു അഗ്നിരക്ഷാസേന എത്തിയാണ് ഭിത്തിക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. നാട്ടുകാരും പൊലീസുമെല്ലാം ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടു ദിവസമായി മഴയുണ്ടായിരുന്നതിനാൽ ഭിത്തി ഇടിഞ്ഞതാകാമെന്നാണ് കരുതുന്നത്.

Most Read: മാദ്ധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വധഭീഷണി; കേസില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE