തിരുവനന്തപുരം: കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധു വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസ് എടുക്കാത്തത് വാട്സാപ് വഴിയുള്ള ഭീഷണി ആയതിനാലാണെന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി.
ഭീഷണി സംബന്ധിച്ച് ലഭിച്ച പരാതി പരിശോധിച്ചപ്പോൾ വാട്സാപ് വഴി ഭീഷണി മുഴക്കിയ കാര്യത്തിന് പോലീസിന് നേരിട്ട് കേസ് രജിസ്‌റ്റർ ചെയ്യാൻ കഴിയില്ലെന്ന് കണ്ടെത്തിയതായി മറുപടിയിൽ പറയുന്നു. കോടതി നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാൻ കഴിയൂ എന്ന് പരാതിക്കാരനെ അറിയിച്ചതായും മറുപടിയിൽ പറയുന്നു. മുഖ്യമന്ത്രി ജൂൺ 27ന് മറുപടി നൽകിയെങ്കിലും രേഖ പുറത്തുവരുന്നത് ഇപ്പോഴാണ്.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ