ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കാനുള്ള ഹരജികളിൽ എട്ട് ആഴ്‌ചകൾക്കകം മറുപടി നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. സംസ്‌ഥാന പദവി നൽകുന്നത് പരിശോധിക്കുമ്പോൾ നിലവിലെ സാഹചര്യവും കണക്കിലെടുക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
പഹൽഗാമിൽ സംഭവിച്ചതും അതേത്തുടർന്ന് രാജ്യസുരക്ഷയിലുണ്ടായ പ്രത്യാഘാതവും അവഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്‌റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിർദ്ദേശം. തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാന പദവി തിരികെ നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
കശ്‌മീരിലെ സവിശേഷ സാഹചര്യവും അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് കേന്ദ്രത്തിന്റെ മറുപടിക്കായി എട്ടാഴ്‌ച സമയം നൽകണമെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെടുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വേഗം ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കണമെന്ന 2023 ഡിസംബറിലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന ഹരജിയിലായിരുന്നു കോടതി ഇന്ന് വാദം കേട്ടത്.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!