വാൽപ്പാറയിലേക്ക് നാളെ മുതൽ ഇ-പാസ് നിർബന്ധം; പ്‌ളാസ്‌റ്റിക് സാധനങ്ങൾക്ക് നിരോധനം

കേരളത്തിൽ നിന്ന് പോകുന്നവർക്ക് ഷോളയാർ അണക്കെട്ടിന്റെ ഇടതുകരയിലെ (മഴുക്കുപ്പാറ വഴി) ചെക്ക്‌പോസ്‌റ്റിലും ആളിയാർ ചെക്ക്‌പോസ്‌റ്റിലും രജിസ്‌റ്റർ ചെയ്യാം.

By Senior Reporter, Malabar News
valparai epass mandatory
Ajwa Travels

കോയമ്പത്തൂർ: മലയോര വിനോദസഞ്ചാര മേഖലയായ വാൽപ്പാറയിലേക്ക് നാളെ മുതൽ ഇ-പാസ് നിർബന്ധം. നീലഗിരി ജില്ല, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് മാത്രമുണ്ടായിരുന്ന ഇ-പാസ് നിബന്ധനകൾ മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് വാൽപ്പാറയിലേക്കും വ്യാപിപ്പിക്കുന്നത്.

ഇ-പാസിനായി www.tnepass.tn.gov.in/home എന്ന വെബ്‌സൈറ്റ് വഴി രജിസ്‌റ്റർ ചെയ്യാം. അല്ലെങ്കിൽ കേരളത്തിൽ നിന്ന് വാൽപ്പാറയിലേക്ക് പ്രവേശിക്കുന്ന കോയമ്പത്തൂർ ജില്ലാ അതിർത്തിയായ ഷോളയാർ അണക്കെട്ടിന്റെ ഇടതുകരയിലെ (മഴുക്കുപ്പാറ വഴി) ചെക്ക്‌പോസ്‌റ്റിലും ആളിയാർ ചെക്ക്‌പോസ്‌റ്റിലും രജിസ്‌റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്.

ഈ രണ്ട് സ്‌ഥലങ്ങളിലും ഇ-പാസ് പരിശോധിക്കാനായി റവന്യൂ, തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ, പോലീസ്, വനംവകുപ്പ് ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്‌ളാസ്‌റ്റിക് സാധനങ്ങൾ കൊണ്ടുപോകാനും ഉപയോഗിക്കാനും അനുമതിയില്ലെന്നും പിടിച്ചെടുക്കുമെന്നും കലക്‌ട്രേറ്റിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു. വാൽപ്പാറ താലൂക്കിൽ വിലാസമുള്ള വാഹനങ്ങളെല്ലാം ഒരുതവണ മാത്രം രജിസ്‌റ്റർ ചെയ്‌താൽ മതി. സർക്കാർ ബസുകളെയും വാഹനങ്ങളെയും നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE