കുവൈത്ത് സിറ്റി: കോവിഡ് പശ്‌ചാത്തലത്തില്‍ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് നീക്കി നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരാന്‍ ഒരുങ്ങി കുവൈത്ത്. 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് നീക്കുന്നത്. ലോ റിസ്‌ക്, ഹൈ റിസ്‌ക് എന്ന് രണ്ട് വിഭാഗങ്ങളായി തരം തിരിച്ചായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുക.
കുവൈത്ത് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ്, ഡിജിസിഎ എന്നിവര്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ധാരണ ആവുകയായിരുന്നു. കോവിഡ് വ്യാപനം കൂടുതല്‍ ഉളള ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട രാജ്യങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് നീട്ടിവെക്കാനാണ് സാധ്യത.
National News: പെട്രോളിയം മേഖലയില്‍ വന്‍ നിക്ഷേപ സാധ്യത; ഇന്ത്യ എനര്‍ജി ഫോറം ഇന്ന് മുതല്‍







































