തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 53 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ച 20 പേരിൽ ഒരാൾ 37 വയസ്സുള്ള ചേർത്തല സ്വദേശി ആന്റണി ഡനീഷ്.
ഇന്നത്തെ ആകെ രോഗബാധ 4287 ആണ്. സംസ്‌ഥാനത്ത് രോഗമുക്‌തി 7107 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 20 ആണ്. സമ്പര്‍ക്ക രോഗികള്‍ 3711 ഇന്നുണ്ട്. ഉറവിടം അറിയാത്ത 471 രോഗബാധിതരും, 93,744 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 58 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 54
കണ്ണൂർ: 174
വയനാട്: 28
കോഴിക്കോട്: 497
മലപ്പുറം: 853
പാലക്കാട്: 276
തൃശ്ശൂർ: 480
എറണാകുളം: 457
ആലപ്പുഴ: 332
കോട്ടയം: 194
ഇടുക്കി: 79
പത്തനംതിട്ട: 24
കൊല്ലം: 316
തിരുവനന്തപുരം: 515
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 7107, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 747, കൊല്ലം 722, പത്തനംതിട്ട 180, ആലപ്പുഴ 497, കോട്ടയം 191, ഇടുക്കി 66, എറണാകുളം 1096, തൃശൂര്‍ 723, പാലക്കാട് 454, മലപ്പുറം 1002, കോഴിക്കോട് 1023, വയനാട് 107, കണ്ണൂര്‍ 97, കാസര്‍ഗോഡ് 202. ഇനി ചികിൽസയിലുള്ളത് 93,744. ഇതുവരെ ആകെ 3,02,017 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
ആകെ 4287 രോഗബാധിതരില്‍ 52 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 3711 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 59, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് 470, മലപ്പുറം 813, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 469 പേര്‍ക്കും, എറണാകുളം 337, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 312 പേര്‍ക്കും, ഇടുക്കി 63, കോട്ടയം 186, കൊല്ലം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 359 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1352 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 20 ആണ്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി പ്രശാന്ത് കുമാര്‍ (55), ചേര്‍ത്തല സ്വദേശി ആന്റണി ഡെനീഷ് (37), കോട്ടയം അര്‍പ്പൂകര സ്വദേശി വിദ്യാധരന്‍ (75), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സിദ്ദിഖ് (62), തൃശൂര്‍ കോട്ടകാട് സ്വദേശിനി റോസി (84), എടത്തുരത്തി സ്വദേശി വേലായുധന്‍ (80), ചേവൂര്‍ സ്വദേശിനി മേരി (62), പാലക്കാട് ചിറ്റൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ (53), മലപ്പുറം പുതിയ കടപ്പുറം സ്വദേശി അബ്ദുള്ള കുട്ടി (85), കോഴിക്കോട് പനങ്ങാട് സ്വദേശിനി കാര്‍ത്യായിനി അമ്മ (89), വയനാട് തവിഞ്ഞാല്‍ സ്വദേശിനി മറിയം (85), പഴഞ്ഞി സ്വദേശി ഹംസ (62), അമ്പലവയല്‍ സ്വദേശി മത്തായി (71), മാനന്തവാടി സ്വദേശി അബ്‌ദുൾ റഹ്‌മാൻ (89), തൊടുവട്ടി സ്വദേശിനി ഏലിയാമ്മ (78), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഹംസ (75), ഇരിവേരി സുദേശി മമ്മുഹാജി (90), ചോവ സ്വദേശി ജയരാജന്‍ (62), കാസര്‍ഗോഡ് വടംതട്ട സ്വദേശിനി ചോമു (63), തളംകര സ്വദേശി മുഹമ്മദ് കുഞ്ഞി (72) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.
Most Read: ‘മൊഴിയില്‍ പേര് വന്നത് രാഷ്‌ട്രീയ ഗൂഢാലോചന’; കാരാട്ട് റസാഖ് എംഎല്‍എ
ഇന്ന് രോഗം ബാധിച്ചത് 53 ആരോഗ്യ പ്രവർത്തകർക്കാണ്. തിരുവനന്തപുരം 14, കണ്ണൂർ 09, എറണാകുളം 08, കോഴിക്കോട് 06, തൃശൂർ 05, കോട്ടയം 03, മലപ്പുറം 03, കൊല്ലം 01, പത്തനംതിട്ട 01, പാലക്കാട് 01, വയനാട് 01, കാസർഗോഡ് 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 35,141, സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 43,63,557 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.
ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 05 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 682 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 19 ഹോട്ട് സ്‌പോട്ടുകളാണ്. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
2974 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,83,473 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,60,675 പേര്‍ വീട്/ഇൻസ്‌റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,798 പേര്‍ ആശുപത്രികളിലുമാണ്.
National News: ഗോവധ നിരോധന നിയമം; പിടിയിലാകുന്നത് നിരപരാധികൾ; അലഹബാദ് ഹൈക്കോടതി






































