ഗോവധ നിരോധന നിയമം; പിടിയിലാകുന്നത് നിരപരാധികൾ; അലഹബാദ് ഹൈക്കോടതി

By News Desk, Malabar News
up misusing cow slaughter act
Representational Image
Ajwa Travels

ലക്‌നൗ: ഗോവധ നിരോധന നിയമം യുപിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അലഹബാദ് ഹെക്കോടതി. സംസ്‌ഥാനത്ത്‌ നിരപരാധികൾക്കെതിരെ അനാവശ്യമായാണ് നിയമം പ്രയോഗിക്കുന്നതെന്നും കോടതി വ്യക്‌തമാക്കി. ഗോവധ നിരോധന നിയമ പ്രകാരം അറസ്‌റ്റിലായ റഹുമുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പരാമർശിച്ചത്.

Also Read: ബിഹാർ തെരഞ്ഞെടുപ്പ്; ബിജെപിക്ക് ഉള്ളിമാല സമർപ്പിച്ച് തേജസ്വി യാദവ്

നിയമപ്രകാരം കുറ്റം ചെയ്യാത്തവരാണ് കൂടുതലും പിടിയിലാകുന്നത്. ഇവരിൽ നിന്ന് പിടിച്ചെടുക്കുന്ന മാംസം പരിശോധിക്കാതെ തന്നെ ബീഫാണെന്ന് പോലീസ് തീരുമാനിക്കുന്നു. റഹുമുദ്ദീന്റെ കേസിലും മാംസത്തിന്റെ ഫോറൻസിക് പരിശോധന ഉണ്ടായിട്ടില്ലെന്ന് കോടതി വിശദീകരിച്ചു.

ഗോവധ നിരോധന നിയമപ്രകാരം റഹുമുദ്ദീൻ തടവിലായിട്ട് ഒരു മാസം പിന്നിടുന്നു. ഇയാൾ ചെയ്‌ത കുറ്റത്തെ കുറിച്ചും എഫ്.ഐ.ആറിൽ വ്യക്‌തമായ പരാമർശമില്ല. ഇതോടെ റഹുമുദ്ദീന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. റോഡുകളിൽ അലഞ്ഞ് നടക്കുന്ന പശുക്കളുടെ കാര്യത്തിൽ ശ്രദ്ധ വേണമെന്ന് പോലീസിനോട് നിർദ്ദേശിക്കുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE