പ്രണയ ദിനം ഇനിമുതൽ ‘പശു ആലിംഗന ദിനം’; ആചരിക്കാൻ നിവേദനമിറക്കി കേന്ദ്രം

പാശ്‌ചാത്യ സംസ്‌കാരത്തിന്റെ വളര്‍ച്ച വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നുവെന്നും ഇതിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും പൊതുജനങ്ങളോടുള്ള അപ്പീലിൽ കേന്ദ്രം പറയുന്നുണ്ട്.

By Central Desk, Malabar News
Valentine's day henceforth 'Cow Hugging Day'_ The Center issued an order
Courtesy @ Sam Panthaky/AFP/Getty Images
Ajwa Travels

ന്യൂഡെൽഹി: പ്രണയദിനവും അനുബന്ധമായ ആഘോഷങ്ങളും ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തുള്ള തീവ്രസംഘടനകൾക്ക് ഉത്തേജനമായി കേന്ദ്രസർക്കാർ. ഫെബ്രുവരി 14ന് ലോകമെങ്ങും പ്രണയദിനം ആചരിക്കുമ്പോൾ ഇന്ത്യയിലിനി ഈ ദിവസം പശു ആലിംഗനദിനമായി ആചരിക്കാനാണ് കേന്ദ്രം പൊതുനങ്ങളോട് അഭ്യർഥിക്കുന്നത്.

Valentine's day henceforth 'Cow Hugging Day'_ The Center issued an order
അപ്പീലിന്റെ കോപ്പി

കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നാണ് വിശദീകരണം. ഇന്ത്യൻ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ്‌ വ്യവസ്‌ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് അറിയിച്ചു. ഈ അപ്പീല്‍ (നിവേദനം) ഫെബ്രുവരി ആറിനാണ് സർക്കാർ പുറത്തിറക്കിയത്.

കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് നിവേദനം ഇറക്കിയത്. പാശ്‌ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ട്. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്നും പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്നും അപ്പീലിൽ പറയുന്നു.

പ്രണയദിനം ദിനം ആഘോഷിക്കാൻ ഒത്തുകൂടുന്ന പ്രണയിനികൾക്കുനേരെ ഇന്ത്യയിലുടനീളം ആക്രമണം ഉണ്ടാകുന്ന സാഹചര്യം നിലനിൽക്കെയാണ് പ്രണയ ദിനം ഇനിമുതൽ പശു ആലിംഗന ദിനമായി ആചരിക്കാൻ കേന്ദ്രം അപ്പീല്‍ ഇറക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Most Read: ബിജെപി മഹിളാ മോർച്ച നേതാവ്; വിക്‌ടോറിയ ഗൗരി ഇനി മുതൽ ജഡ്‌ജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE