‘ടാറ്റാ കോവിഡ് ആശുപത്രി തട്ടിക്കൂട്ടലാണ്, നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ല’; രാജ്മോഹന്‍ ഉണ്ണിത്താന്‍

By News Desk, Malabar News
Rajmohan Unnithan MP
Ajwa Travels

കാസര്‍ഗോഡ്: കോവിഡ് ആശുപത്രി വെറുതെ തുറക്കാനല്ല മറിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇതു തട്ടിക്കൂട്ടലാണെന്നും അതിനാല്‍ നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.

Malabar News: ഹത്രസും വാളയാറും ഒരുപോലെ, രണ്ടും ഭരണകൂട ഭീകരത; ചെന്നിത്തല

തെക്കില്‍ ആശുപത്രി കോവിഡ് ഫസ്‌റ്റ് ലൈന്‍ സെന്റര്‍ ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ജില്ലയില്‍ 4000 ത്തോളം കിടക്കകളാണ് കോവിഡ് ഫസ്‌റ്റ് ലൈന്‍ സെന്ററുകളിലായി സജ്ജീകരിച്ചിരിക്കുന്നത്. അത്രയും ഉപയോഗിക്കേണ്ടി വരില്ല. കാരണം കോവിഡ് ബാധിതര്‍ ഭൂരിപക്ഷവും വീടുകളില്‍ തന്നെ ചികില്‍സയില്‍ കഴിയുകയാണ്. ഇപ്പോള്‍ 500ല്‍ താഴെ രോഗ ബാധിതരാണ് ആശുപത്രിയില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ആവശ്യകതയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മരണം വരെ നിരാഹാര സമരം നടത്തുമെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പ്രഖ്യാപിച്ചിരുന്നത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സമരം തുടങ്ങുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. വ്യക്‌തം ആക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE