ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി ഉണ്ടായിരുന്ന കുറവ് മറികടന്ന് അന്‍പതിനായിരത്തിന് മുകളില്‍ വീണ്ടും കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 50,209 ആളുകള്‍ക്ക് ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 83,64,086 ആയി ഉയര്‍ന്നു. രാജ്യത്ത് ഒരിടവേളക്ക് ശേഷം കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. കോവിഡ് ബാധിച്ചു കഴിഞ്ഞ ദിവസം രാജ്യത്ത് മരിച്ച ആളുകളുടെ എണ്ണത്തിലും ഉയര്‍ച്ച ഉണ്ടായിട്ടിട്ടുണ്ട്. 704 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,24,315 ആയി ഉയര്‍ന്നു.
രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം ഇപ്പോള്‍ 77,11,809 ആണ്. കോവിഡ് മുക്‌തി നിരക്കിലും രാജ്യത്ത് ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. 92.20 ശതമാനം ആണ് ഇപ്പോഴത്തെ കോവിഡ് മുക്‌തി നിരക്ക്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 5,27,962 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഡെല്‍ഹി, കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ അയ്യായിരത്തിന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകള്‍. ഡെല്‍ഹിയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സ്‌ഥിതിയാണ് നിലവില്‍ ഉള്ളത്.
Read also : റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു; ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും മടങ്ങാതെ ഇഡി