പ്രതിദിന രോഗബാധ 20,000ത്തിന് മുകളിൽ തന്നെ; 20,044 പുതിയ കോവിഡ് കേസുകൾ

By Team Member, Malabar News
Covid Cases Again Reported Above 20000 In India
Ajwa Travels

ന്യൂഡെൽഹി: തുടർച്ചയായി മൂന്നാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 20,000ത്തിന് മുകളിൽ റിപ്പോർട് ചെയ്‌തു. 20,044 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ് മരണസംഖ്യയിലും നിലവിൽ വർധന ഉണ്ടാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 56 പേർ കോവിഡിനെ തുടർന്ന് മരിച്ചു.

നിലവിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 5,25,660 ആയി ഉയർന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18,301 ആളുകൾ കോവിഡ് മുക്‌തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരിൽ 4,30,63,651 പേരും ഇതോടെ രോഗമുക്‌തരായി.

അതേസമയം രാജ്യത്ത് നിലവിൽ രോഗബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,40,760 ആയും ഉയർന്നു. 4.80 ശതമാനമാണ് രാജ്യത്തെ നിലവിലെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കൂടാതെ രോഗമുക്‌തി നിരക്ക് 98.48 ശതമാനമായും തുടരുകയാണ്.

Read also: കാഞ്ഞങ്ങാട് അഞ്ച് ക്ഷേത്രങ്ങളിൽ കവർച്ചാ ശ്രമം; ഭണ്ഡാരങ്ങൾ തകർത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE