തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റേതെന്ന പേരിൽ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്‌ദ സന്ദേശത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ജയിൽ മേധാവി ഋഷിരാജ് സിംഗ് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കത്ത് നൽകി. ശബ്‌ദം റെക്കോർഡ് ചെയ്‌ത സ്‌ഥലം, തീയതി, വ്യക്‌തി എന്നിവ കണ്ടെത്തണമെന്നാണ് കത്തിലെ ആവശ്യം.
36 സെക്കന്റ് ദൈര്‍ഘ്യമുള്ള ശബ്‌ദ സന്ദേശം സ്വപ്‌നാ സുരേഷിന്റേതെന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാനും, അങ്ങനെ ചെയ്‌താൽ കേസില്‍ മാപ്പ് സാക്ഷി ആക്കാമെന്നും അന്വേഷണ ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ഉണ്ടായതായി വ്യക്‌തമാക്കുന്ന ശബ്‌ദ സന്ദേശമാണ് പുറത്തു വന്നത്.
ഇതിന് പിന്നാലെ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടത് തന്റെ ശബ്‌ദസന്ദേശം തന്നെയാണെന്ന് വ്യക്‌തമാക്കി സ്വപ്‍ന സുരേഷ് രംഗത്തെത്തുകയും ചെയ്‌തു. ഡിഐജി അജയ് കുമാറിനോടാണ് സ്വപ്‌ന ഇക്കാര്യം വ്യക്‌തമാക്കിയത്. ശബ്‌ദ സന്ദേശം തന്റേത് തന്നെയാണെന്ന് സ്വപ്‍ന സമ്മതിച്ചെങ്കിലും എവിടെ വച്ച് റെക്കോര്‍ഡ് ചെയ്‌തതാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. റെക്കോര്‍ഡ് ചെയ്‌തത് എവിടെ വച്ചാണെന്ന് ഓര്‍ക്കുന്നില്ലെന്നാണ് സ്വപ്‌ന അന്വേഷണ ഉദ്യോഗസ്‌ഥരോട് പറഞ്ഞത്. പ്രാഥമിക അന്വേഷണത്തിനൊടുവില്‍ ശബ്‌ദം റെക്കോര്‍ഡ് ചെയ്‌തത് ജയിലില്‍ നിന്നല്ല എന്നാണ് ഡിഐജി അറിയിച്ചത്.
Also Read: നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്റെ സെക്രട്ടറി പൊലീസിന് മുൻപിൽ ഹാജരായി







































