തൃശൂര്‍ : ജില്ലയില്‍ ഇന്നലെ നടന്ന നാമനിര്‍ദേശ പത്രിക സൂക്ഷ്‌മ പരിശോധനയില്‍ സാമൂഹിക അകലവുമില്ല, കോവിഡ് മാനദണ്ഡങ്ങളുമില്ല. കോവിഡ് വ്യാപനം വന്നതിന് ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇന്നലെ കളക്റ്ററേറ്റിൽ അനുഭവപ്പെട്ടത്. സൂക്ഷ്‌മ പരിശോധനക്കായി എത്തിയ സ്‌ഥാനാര്‍ഥികളും, അവരുടെ സഹായികളും, ഉദ്യോഗസ്‌ഥരും എല്ലാം ചേര്‍ന്ന് വലിയ ഒരു ആള്‍ക്കൂട്ടമായിരുന്നു ഇന്നലെ കളക്‌റ്ററേറ്റ് പരിസരം.
ഓരോ തദ്ദേശ സ്‌ഥാപനത്തിലെയും ഓരോ ഡിവിഷനെയും പ്രത്യേകം വിളിച്ചാണ് സൂക്ഷ്‌മ പരിശോധന നടത്തിയത്. സ്‌ഥാനാര്‍ഥികളുടെ പേരും മറ്റ് വിവരങ്ങളും വരണാധികാരി എല്ലാവരും കേള്‍ക്കെ വിളിച്ചു പറയും. എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അപ്പോള്‍ വരണാധികാരിയുടെ ശ്രദ്ധയില്‍ പെടുത്താം. അല്ലാത്തപക്ഷം എല്ലാവർക്കും പോകാനുള്ള അനുമതി വരണാധികാരി നല്‍കും. എന്നാല്‍ ഇന്നലെ പോകാന്‍ ഉത്തരവിട്ടിട്ടും പിന്നെയും കളക്‌റ്ററേറ്റ് പരിസരത്തു എല്ലാവരും ഒത്തുകൂടി നിന്നതാണ് തിക്കും തിരക്കും നിയന്ത്രണാതീതമായി വര്‍ധിക്കാന്‍ ഇടയാക്കിയത്.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തണമെന്ന് ഉത്തരവുള്ള തിരഞ്ഞെടുപ്പ് നടപടികളാണ് ഇത്തരത്തില്‍ പ്രോട്ടോക്കോളുകളെ നോക്കുകുത്തികളാക്കി കൊണ്ട് നടക്കുന്നത്. സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യം ഇല്ലാതാക്കാന്‍ വേണ്ടിയാണ് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇത്തരത്തിലാണ് ആളുകളുടെ സമീപനമെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് സാഹചര്യം സംസ്‌ഥാനത്ത് രൂക്ഷമാകുമെന്നതില്‍ സംശയമില്ല.
Read also : ശബ്‌ദം തന്റേതെന്ന് ഉറപ്പില്ലെന്ന് സ്വപ്‌ന; വിശദീകരണം ഡിഐജിക്ക് നല്‍കിയ മൊഴിയില്‍







































