മുംബൈ: കോൺഗ്രസിൽ നിന്ന് രാജിവച്ച നടിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഊർമിള മദോണ്ഡ്കര്‍ നാളെ ശിവസേനയിൽ ചേരുമെന്ന് സഞ്‌ജയ് റാവത്ത്. ഊർമിള ശിവസേനയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെ ആണ് ശിവസേന നേതാവ് തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തുന്നത്. ഊർമിള ശിവസേനയില്‍ എന്ന് അംഗത്വമെടുക്കുമെന്ന ചോദ്യത്തിന് അവര്‍ നാളെ പാര്‍ട്ടിയുടെ ഭാഗമാകും എന്നായിരുന്നു റാവത്തിന്റെ മറുപടി.
2019 സെപ്റ്റംബറിലാണ് ഊർമിള കോൺഗ്രസിൽ നിന്ന് രാജിവച്ചത്. കഴിഞ്ഞ വർഷം മുംബൈയിലെ നോർത്ത് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിച്ച ഊർമിള പരാജയപ്പെടുകയായിരുന്നു. കോൺഗ്രസ് നേതാക്കൾ തന്നെയാണ് തന്റെ പരാജയത്തിന് കാരണം എന്നായിരുന്നു ഊർമിളയുടെ പ്രതികരണം. ഇതിന് പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവെക്കുകയും ചെയ്‌തു.
കഴിഞ്ഞ ഒക്‌ടോബറിൽ ഊര്‍മിളയെ നിയമസഭാ കൗണ്‍സിലേക്ക് ശിവസേന നാമനിര്‍ദേശം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്‌ഥാന നിയമസഭയുടെ അപ്പര്‍ ഹൗസിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന 12 പേരുടെ പട്ടികയില്‍ ഊര്‍മിള മദോണ്ഡ്കറിന്റെ പേരും പരിഗണനയിലുണ്ട് എന്നായിരുന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉടന്‍ തീരുമാനമെടുക്കുമെന്ന് സഞ്‌ജയ് റാവത്ത് പറയുകയും ചെയ്‌തിരുന്നു.
Also Read: കര്‍ഷകരെ പിന്തുണച്ച് ശബ്‌ദമുയര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രിയങ്ക ഗാന്ധി







































