കാസര്‍ഗോഡ് : കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകള്‍ കൂടിയായപ്പോള്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22,000 കടന്നു. നിലവില്‍ ജില്ലയില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് ആയവരുടെ ആകെ എണ്ണം 22,093 ആണ്. കഴിഞ്ഞ ദിവസം 108 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധ ഉണ്ടായത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും, 4 പേര് വിദേശത്ത് നിന്ന് വന്നവരും ആണ്. 34 പേരാണ് ഇന്നലെ ജില്ലയില്‍ കോവിഡ് മുക്തരായത്.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ 20,764 ആളുകളും ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 1,093 ആളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചികില്‍സയില്‍ കഴിയുന്നത്. കൂടാതെ 234 പേര് കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. ജില്ലയില്‍ കോവിഡ് ബാധിച്ച ആകെ ആളുകളില്‍ 20,764 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ബാക്കിയുള്ളവരില്‍ 1,058 പേര് വിദേശത്തു നിന്ന് വന്നവരും, 828 പേര് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും ആണ്.
നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 8,020 ആണ്. കൂടാതെ പരിശോധനക്ക് അയച്ച 290 സാംപിളുകളുടെ ഫലവും ജില്ലയിൽ ഇനി വരാനുണ്ട്.
Read also : ബുറെവി; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം, മല്‍സ്യബന്ധന വള്ളങ്ങള്‍ തിരികെയെത്തി







































