കാസര്‍ഗോഡ്; 22,000 കടന്ന് ആകെ കോവിഡ് രോഗികള്‍

By Team Member, Malabar News
Malabarnews_kasargod covid
Representational image
Ajwa Travels

കാസര്‍ഗോഡ് : കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകള്‍ കൂടിയായപ്പോള്‍ ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 22,000 കടന്നു. നിലവില്‍ ജില്ലയില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് ആയവരുടെ ആകെ എണ്ണം 22,093 ആണ്. കഴിഞ്ഞ ദിവസം 108 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധ ഉണ്ടായത്. ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചവരില്‍ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും, 4 പേര്‍ വിദേശത്ത് നിന്ന് വന്നവരും ആണ്. 34 പേരാണ് ഇന്നലെ ജില്ലയില്‍ കോവിഡ് മുക്‌തരായത്.

ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചവരില്‍ 20,764 ആളുകളും ഇതുവരെ രോഗമുക്‌തി നേടി. നിലവില്‍ 1,093 ആളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചികില്‍സയില്‍ കഴിയുന്നത്. കൂടാതെ 234 പേര്‍ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്‌തു. ജില്ലയില്‍ കോവിഡ് ബാധിച്ച ആകെ ആളുകളില്‍ 20,764 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ബാക്കിയുള്ളവരില്‍ 1,058 പേര്‍ വിദേശത്തു നിന്ന് വന്നവരും, 828 പേര്‍ അന്യ സംസ്‌ഥാനങ്ങളില്‍ നിന്ന് വന്നവരും ആണ്.

നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 8,020 ആണ്. കൂടാതെ പരിശോധനക്ക് അയച്ച 290 സാംപിളുകളുടെ ഫലവും ജില്ലയിൽ ഇനി വരാനുണ്ട്.

Read also : ബുറെവി; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം, മല്‍സ്യബന്ധന വള്ളങ്ങള്‍ തിരികെയെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE