റിയാദ്: സൗദി അറേബ്യയില്‍ നാളെ മുതല്‍ ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്‌ട്രേറ്റ് മുന്നറിയിപ്പ് നല്‍കി. റിയാദ്, മക്ക, അല്‍ബാഹ, അസീര്‍, ജീസാന്‍, ഹാഇല്‍, ഖസീം, ഹൂദുദ് ശിമാലിയ, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് മഴ ലഭിക്കുക. ഉയര്‍ന്ന പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലുമാണ് മഴക്ക് കൂടുതല്‍ സാധ്യതയുള്ളത്.
ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വെള്ളക്കെട്ടിനും ഒഴുക്കിനും സാധ്യതയുള്ള സ്‌ഥലങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്‌ട്രേറ്റ് അറിയിച്ചു. മക്കയിലെ ചില ഭാഗങ്ങളില്‍ വെള്ളിയാഴ്‌ച മുതല്‍ ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മേഖല സിവില്‍ ഡിഫന്‍സ് ഡയറക്‌ട്രേറ്റും മുന്നറിയിപ്പ് നല്‍കി.
National News: വാക്‌സിൻ വിതരണം; കേന്ദ്ര നിലപാടിലെ വൈരുദ്ധ്യങ്ങൾ എണ്ണിപ്പറഞ്ഞ് രാഹുൽ ഗാന്ധി




































