റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായ റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂടാതെ അല്‍ഖര്‍ജ്, ദര്‍ഇയ, ദിലം, താദിഖ്, ഹുറൈമലാ, റുമാ തുടങ്ങിയ മേഖലകളിലും മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.
മഴയോടൊപ്പം തന്നെ വിവിധ പ്രദേശങ്ങളില്‍ ആലിപ്പഴ വീഴ്ചയും കൂടാതെ ഇടിമിന്നലിനുള്ള സാധ്യതയും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ഖഫ്ജി നഈരിയ, ഹഫറുല്‍ ബാത്തിന്, ഖര്‍യതുല്‍ ഉല്യാ എന്നിവിടങ്ങളില്‍ ശക്തമായ മഴയും കൂടാതെ അല്‍ഹസാ, ജൂബൈല്‍, ദമാം, ഖത്തീഫ് എന്നീ പ്രദേശങ്ങളില്‍ മഴയോടൊപ്പം തന്നെ ആലിപ്പഴ വീഴ്ചയും ഉണ്ടാകാനുള്ള സാധ്യത കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗദിയുടെ വടക്കന്‍ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന റഫ, അറാര്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാനുള്ള സാധ്യതയും കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
Read also : ഗള്‍ഫ് സഹകരണം ശക്തിപ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ; ലക്ഷ്യം സാമ്പത്തിക മാന്ദ്യം മറികടക്കല്‍