കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ. യൂണിടാക്കിന് ശിവശങ്കർ കൂടുതൽ കരാറുകൾ വാഗ്‌ദാനം ചെയ്‌തതായി വിജിലൻസ് കണ്ടെത്തി. ഹൈദരാബാദിലെ യുഎഇ കോൺസുലേറ്റ് നിർമാണ കരാറും കെ ഫോൺ ഉപകരാറും വാഗ്‌ദാനം ചെയ്‌തതായി കണ്ടെത്തിയെന്ന് വിജിലൻസ് വ്യക്‌തമാക്കുന്നു. കോൺസുലേറ്റ് നിർമാണത്തിൽ പങ്കാളിയാകാൻ സ്വർണക്കടത്ത് കേസ് പ്രതി റമീസ് കെടി റമീസ് പദ്ധതിയിട്ടതായി എൻഐഎ നേരത്തെ കണ്ടെത്തിയിരുന്നു.
Also Read: വിവാദങ്ങൾ ജനങ്ങളെ സ്വാധീനിക്കില്ല; ആരോപണങ്ങൾക്ക് മറുപടിയുമായി കടകംപള്ളി
ഇതുകൂടാതെ, ലൈഫ് മിഷൻ പദ്ധതിയിലെ വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണം പരിശോധിക്കാൻ ലൈഫ് മിഷൻ എഞ്ചിനീയറും പിഡബ്ള്യുഡി ഉദ്യോഗസ്‌ഥരും ഉൾപ്പെട്ട വിജിലൻസ് സംഘം രൂപീകരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ബലപരിശോധന രണ്ടാഴ്‌ചക്കുള്ളിൽ അന്വേഷണ സംഘം ആരംഭിക്കും. എന്നാൽ, കെട്ടിടത്തിന് ബലക്കുറവില്ലെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം.








































