വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. 534,677 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ലോകത്താകെയുള്ള വൈറസ് ബാധിതരുടെ എണ്ണം 67,377,122 ആയി ഉയര്‍ന്നു.
7,534 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയായി 1,541,370 പേര്‍ക്കാണ് ലോകത്താകെ കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്.
അതേസമയം ലോകത്ത് 46,571,781 പേര്‍ ഇതുവരെയായി രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്. നിലവില്‍ 19,263,971 പേരാണ് രോഗബാധയെ തുടര്‍ന്ന് ചികില്‍സയിലുള്ളത്. വേള്‍ഡോ മീറ്ററും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം രോഗബാധിതരില്‍ 106,138 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
പ്രധാനമായും അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, റഷ്യ, ഇറ്റലി, ബ്രിട്ടന്‍, സ്‌പെയിന്‍, അര്‍ജന്റീന, കൊളംബിയ തുടങ്ങിയ ഇടങ്ങളിലാണ് കോവിഡ് ബാധിതരുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
National News: ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടി സെറം ഇൻസ്‌റ്റിറ്റ്യൂട്ട്






































