ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടി സെറം ഇൻസ്‌റ്റിറ്റ്യൂട്ട്

By Staff Reporter, Malabar News
malabarnews-vaccine
Representational Image
Ajwa Travels

ന്യൂഡെൽഹി: ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാനുള്ള അനുമതി തേടി സെറം ഇൻസ്‌റ്റിറ്റ്യൂട്ട് അപേക്ഷ നൽകി. വാക്‌സിൻ ഉപയോഗത്തിനുള്ള അനുമതിക്കായി ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് സെറം. കൊവിഷീൽഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം രാജ്യത്ത് പുരോഗമിക്കുകയാണ്.

സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും, അസ്ട്രാസെനക്കയും കൂടി ചേർന്നാണ് കൊവിഷീൽഡ് വാക്‌സിൻ പുറത്തിറക്കുന്നത്. കൊവിഷീൽഡ്‌ ഏകദേശം 40 മില്യൺ ഡോസ് വാക്‌സിൻ നിർമ്മാണം പൂർത്തിയാക്കി എന്നാണ് ഐസിഎംആർ പറയുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകണം എന്നാവശ്യപ്പെട്ട് ഫൈസർ അപേക്ഷ നൽകിയിരുന്നു.

Read Also: കർഷക സംഘടനകളുടെ ഭാരത ബന്ദിന് പിന്തുണയുമായി കമൽഹാസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE