കൊല്‍ക്കത്ത: കര്‍ഷക സംഘടനകള്‍ നാളെ നടത്തുന്ന ഭാരതബന്ദിനെ പിന്തുണക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കര്‍ഷകര്‍ക്ക് ഒപ്പമാണ് എങ്കിലും ബന്ദ് നടത്തുന്നത് പാര്‍ട്ടി നയങ്ങള്‍ക്ക് എതിരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് എംപി പറഞ്ഞു.
അതേസമയം, ഡെല്‍ഹിയിലെ കര്‍ഷക സമരത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് എല്ലാവിധ പിന്തുണയും നല്‍കുന്നതായി സൗഗത റോയ് വ്യക്‌തമാക്കി. പുതിയ കാര്‍ഷിക ബില്ല് കര്‍ഷക ദ്രോഹപരമാണെന്നും മൂന്നു നയങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരതബന്ദിന് സമാജ്‍വാദി പാര്‍ട്ടി, ബിഎസ്‌പി, ഡിഎംകെ എന്നീ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
Read also: കവിതയിൽ ബാബറി മസ്ജിദ്; മാദ്ധ്യമ പ്രവര്‍ത്തകന്റെ ട്വിറ്റര്‍ അക്കൗണ്ട് വിലക്കി







































