തൃശൂർ: തന്റെ ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കണമെങ്കിൽ ബിജെപി ജില്ലാ പ്രസിഡണ്ടുമാരുടെ കത്ത് വേണമെന്ന് സുരേഷ് ഗോപി എംപിയുടെ പരാമർശം വിവാദത്തിൽ. ജില്ലാ പ്രസിഡണ്ടുമാരുടെ കത്തില്ലാതെ തന്റെ ഓഫീസില്‍ വരുന്ന അപേക്ഷകള്‍ സ്വീകരിക്കാറില്ലെന്നും എംപി പറഞ്ഞു.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള അപേക്ഷകൾ ഓഫീസില്‍ ലഭിക്കാറുണ്ട്. എല്ലാ അപേക്ഷകളും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡണ്ടിന്റെ കവറിങ് ലെറ്ററോട് കൂടിയാണ് എത്തുന്നത്. അങ്ങനെ അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നുമില്ല- തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കവേയാണ് എംപിയുടെ പരാമര്‍ശം.
Read also: രാജ്യവ്യാപക മെഡിക്കൽ ബന്ദിന് ഐഎംഎ ആഹ്വാനം







































