തൃശൂർ: പെരുന്നാൾ ആഘോഷത്തിന് പകരം 100 കുടുംബങ്ങൾക്ക് സഹായവുമായി ഒളരി ലിറ്റിൽ ഫ്ളവർ ചർച്ച് മാതൃകയാകുന്നു. ‘ദത്ത് കുടുംബ പദ്ധതി‘യിലൂടെ ഇടവകയിലെ 100 നിർധന കുടുംബങ്ങൾക്ക് ഉപജീവനത്തിനു വക നൽകിയാണ് ഒളരി ലിറ്റിൽ ഫ്ളവർ ചർച്ച് മാതൃക തീർത്തിരിക്കുന്നത്.
ഇടവകയിലെ 100 നിർധന കുടുംബങ്ങളെ ദത്തെടുത്ത് 1000 രൂപവീതം 12 മാസം നൽകുന്ന പദ്ധതിയാണ് ഇത്. 12 ലക്ഷം രൂപയാണു പദ്ധതിയുടെ ചെലവ്.
ആഘോഷത്തിനു പേരുകേട്ട പള്ളിയാണ് ഒളരി ലിറ്റിൽ ഫ്ളവർ ചർച്ച്. വെടിക്കെട്ട് അടക്കം വലിയ ആഘോഷം നടത്തുന്ന ചർച്ചിൽ ഇത്തവണ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാണ് ചിലവ് ചുരുക്കി ആഘോഷിച്ചത്.
ദത്ത് പദ്ധതി മാർ ടോണി നീലങ്കാവിൽ ഉൽഘാടനം ചെയ്തു. ഇത്തരം ജീവകാരുണ്യ ആഘോഷങ്ങൾ അതിരൂപത മുഴുവൻ വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വികാരി ഫാ. ഷാജു ഊക്കന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Malabar News: കാസർഗോഡ് ജില്ലയിൽ 653 ഹരിത ഓഫീസുകൾക്ക് അംഗീകാരം