ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം വൈകുന്നതിന് എതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പേരറിവാളന്റെ മാതാവ് അർപുതമ്മാൾ. മകൻ ഉടൻ കുറ്റവിമുക്‌തനായി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ 28 വർഷമായി കാത്തിരിക്കുന്നതെന്ന് അർപുതമ്മാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. മോചനം സാധ്യമായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ മാറിനിന്ന് എതിർപ്പ് അറിയിക്കുമെന്നും രാജ്ഭവന് മുന്നിൽ പ്രതിഷേധിക്കുമെന്നും അവർ പറയുന്നു.
പ്രതികളുടെ മോചന കാര്യത്തിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്ന് നേരത്തെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേസിലെ അന്താരാഷ്‌ട്ര ഗൂഢാലോചന സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂ എന്ന നിലപാടിലാണ് ഗവർണർ. ഇതിനെതിരെയാണ് അർപുതമ്മാൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
Read Also: സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസും ഇഡിയും കോടതിയിൽ







































