ത്യശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ മന്ത്രി മൊയ്തീൻ രാവിലെ 6.55ന് വോട്ടു ചെയ്ത് ചട്ടലംഘനം നടത്തിയെന്ന് അനിൽ അക്കര എംഎൽഎ. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി മന്ത്രിക്കെതിരെ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. തൃശൂർ വടക്കാഞ്ചേരിയിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
എന്നാൽ മധ്യകേരളത്തിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് മന്ത്രി പറഞ്ഞു. കോർപ്പറേറ്റുകളും മാധ്യമങ്ങളും സൃഷ്ടിച്ച വിവാദങ്ങൾ ജനങ്ങളെ സ്വാധീനിക്കില്ലെന്നും വോട്ടർമാർ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചു ജില്ലകളിലായി 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
Read also: രണ്ടാം ഘട്ട വോട്ടെടുപ്പ്; അഞ്ചു ജില്ലകള്‍ ഇന്ന് വിധിയെഴുതും








































