തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിനെ ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തിരുത്തിയ കേസില്‍ ജയില്‍ വകുപ്പിന്റെ അന്വേഷണത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയില്‍ വകുപ്പിന്റെ അന്വേഷണം തമാശയാണെന്നാണ് ചെന്നിത്തല ആരോപിച്ചത്. കൂടാതെ സിഎം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുഖ്യമന്ത്രി തന്നെ ഉപദേശിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കൂടാതെ ലൈഫ് മിഷന്റെയും, ഊരാളുങ്കലിന്റെയും പ്രവര്‍ത്തനത്തെ പറ്റിയും ചെന്നിത്തല അഭിപ്രായപ്പെട്ടു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇവയുടെ പ്രവര്‍ത്തനത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ചെന്നിത്തല വ്യക്‌തമാക്കി. കൂടാതെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നിരവധി ഭവന നിര്‍മ്മാണ പദ്ധതികള്‍ അട്ടിമറിച്ചെന്ന ആരോപണവും ചെന്നിത്തല ഉയര്‍ത്തി. കൂടാതെ വിവിധ വകുപ്പുകളുടെ കീഴില്‍ നടന്നിരുന്ന ഭവന നിര്‍മ്മാണ പദ്ധതികളെല്ലാം മുഖ്യമന്ത്രിയുടെ കീഴിലാക്കി ചുമതല കൈവശപ്പെടുത്തിയെന്നും ചെന്നിത്തല ആരോപണം ഉന്നയിച്ചു.
Read also : രണ്ടാഴ്‌ചക്കുള്ളില്‍ ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം ഇഡി സമര്‍പ്പിക്കും