തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസില്‍ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ട് 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 29 ആം തീയതി ആകുമ്പോഴാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ട് 60 ദിവസം പൂര്‍ത്തിയാകുന്നത്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എം ശിവശങ്കറിനെതിരെ സമര്‍പ്പിക്കുന്ന ഇഡിയുടെ രണ്ടാമത്തെ കുറ്റപത്രമാണിത്. ഇഡി ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുമെങ്കിലും കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ശേഷം പിന്നീട് അതിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിക്കും. കള്ളപ്പണ കേസിനൊപ്പം തന്നെ ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിനെതിരെയുള്ള ഇഡി അന്വേഷണം തുടരും.
Read also : കസ്റ്റഡിയില്‍ സൂക്ഷിച്ച 103 കിലോ സ്വര്‍ണ്ണം കാണാതായി; അന്വേഷണത്തിന് ഉത്തരവ്