വധഭീഷണി; സ്വപ്‌നയുടെ പരാതിയിൽ ഒരാൾ കസ്‌റ്റഡിയിൽ

By News Desk, Malabar News
Swapna Suresh_2020 Aug 21
Ajwa Travels

മലപ്പുറം: ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ പരാതിയിൽ പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി നൗഫൽ പോലീസ് കസ്‌റ്റഡിയിൽ. മങ്കട പോലീസാണ് കസ്‌റ്റഡിയിൽ എടുത്തത്. പ്രതി മനസികാസ്വാസ്‌ഥ്യമുള്ള ആളാണെന്ന് പോലീസ് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും കെടി ജലീലിനും എതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ വന്നുകൊണ്ടിരിക്കുന്നു. മലപ്പുറത്ത് നിന്ന് നൗഫൽ എന്നു പേരുള്ളയാൾ കെടി ജലീലിന്റെ നിർദ്ദേശത്തിൽ വിളിക്കുകയാണെന്ന് പറഞ്ഞ് വിളിച്ചു. താനും അമ്മയും മകനും ഏതു സമയവും കൊല്ലപ്പെടാം. മുഖ്യമന്ത്രിക്കും ജലീലിനും എതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ടാണ് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്നതെന്നും സ്വപ്‌ന പറയുന്നു.

എത്രനാൾ ജീവനോടെയുണ്ടാകുമെന്ന് അറിയില്ല. ഒരുപാട് ഭീഷണികൾ മുൻപും ഉണ്ടായിരുന്നു. അതെല്ലാം ഇന്റർനെറ്റ് വഴിയുള്ളതായിരുന്നതിനാൽ കാര്യമാക്കിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ നേരിട്ട് ഫോൺ നമ്പർ വഴി അഡ്രസെല്ലാം പറഞ്ഞാണ് നിരന്തരം വിളി വന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും മകളുടെയും കെടി ജലീലിന്റെയുമെല്ലാം പേരുപറയുന്നത് നിർത്താനാണ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ ഇല്ലാതാക്കിക്കളയുമെന്നാണ് ഭീഷണിയെന്നും സ്വപ്‌ന പറയുന്നു.

Most Read: ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ ഇതാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE