തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ ചട്ടലംഘനം ഉണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നു. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പരിശോധിക്കുന്നത്. ഇന്ന് വൈകീട്ടോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അറിയാം.
അതേസമയം പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി ഉറച്ചു നിൽക്കുകയാണ്. പ്രഖ്യാപനത്തിൽ ഒരു തെറ്റും ഇല്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇത് ചട്ടലംഘനമാണെന്ന് കാട്ടി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ ആക്ഷേപം തള്ളുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
Read Also: രാവിലെ അറസ്‌റ്റ്, ഉച്ചക്ക് അറസ്‌റ്റ്; എന്നിട്ടെന്തായി? കെടി ജലീലിന്റെ പ്രതികരണം







































