തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ എൽഡിഎഫ് മുന്നേറ്റം തുടരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും, മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡുകളിൽ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു. ഇരു വാർഡുകളിലും എൽഡിഎഫ് മികച്ച വിജയം സ്വന്തമാക്കി.
ചെന്നിത്തലയുടെ വാർഡായ തൃപ്പെരുന്തുറ പഞ്ചായത്തിലെ 14 ആം വാർഡിൽ എൽഡിഎഫ് സ്‌ഥാനാർഥിയായ കെ വിനുവാണ് വിജയം നേടിയത്. ഒപ്പം തന്നെ മുല്ലപ്പള്ളിയുടെ വാർഡായ അഴിയൂർ പഞ്ചായത്തിലെ 11 ആം വാർഡിലും യുഡിഎഫിനെ പരാജയപ്പെടുത്തികൊണ്ട് എൽഡിഎഫ് സ്‌ഥാനാർഥി വിജയം നേടി. മുല്ലപ്പള്ളിയുടെ കല്ലാമല ഡിവിഷനിൽ ആയിരത്തിലധികം വോൾട്ടുകൾക്കാണ് എൽഡിഎഫ് സ്‌ഥാനാർഥി അഡ്വക്കേറ്റ് ആശിഷ് വിജയിച്ചത്.
Read also : വടകരയും കൊയിലാണ്ടിയും ഇടത് മുന്നേറ്റം; പയ്യോളിയിൽ അടിതെറ്റി







































